Click here to get Sheet Music

Saturday, December 2, 2017

Carol 2014

Swargeeya gaanam    (Composed By Johnson Daniel Kollad) 2014 December
Swargeeya gaanam vaaniluyarthum
Swardootha gaayakare
Vinnaathaneeshanu Gaanangal paadaan
Warlokam unarnneedumo?
                        [Swargeeya gaanam vaaniluyarthum.....]

En naathanunarnnidumbol
Ennodu Kshamichidumo ?    (2)

En naavu dweshangalaal
Evarkkum dosham cheythaal
Ennodu Kshamichidumo?      (2)
                        [Swargeeya gaanam vaaniluyarthum.....]

En naathannarikilethaan
En gaanam uthakidumo?  (2)

En Hrudi paapangalum
En drushti doshangalum
Ennodu kshamichidumo?   (2)
                        [Swargeeya gaanam vaaniluyarthum.....]


സ്വർഗ്ഗീയ ഗാനം  (രചന&സംഗീതം : ജോൺസൺ ഡാനിയേൽ കൊല്ലാട് )
സ്വർഗ്ഗീയ ഗാനം വാനിലുയർത്തും
സ്വർദൂതഗായകരേ ...
വിൺനാഥൻ ഈശന് ഗാനങ്ങൾ പാടാൻ
സ്വർലോകം ഉണർന്നിടുമോ ? 
                                       [സ്വർഗ്ഗീയ ഗാനം...]

എൻ നാഥനുണർന്നിടുമ്പോൾ
എന്നോടു ക്ഷമിച്ചീടുമോ (2)

എൻ നാവു ദ്വേഷങ്ങളാൽ
ഏവർക്കും ദോഷം ചെയ്‌താൽ
എന്നോട് ക്ഷമിച്ചീടുമോ ? (2)
                                       [സ്വർഗ്ഗീയ ഗാനം...]

എൻ നാഥന്നരികിലെത്താൻ
എൻ ഗാനം ഉതകീടുമോ ? (2)

എൻ ഹൃദി പാപങ്ങളും
എൻ ദൃഷ്ടി ദോഷങ്ങളും
എൻ നാഥൻ ക്ഷമിച്ചീടുമോ?   (2)
                                       [സ്വർഗ്ഗീയ ഗാനം...]

2014 ൽ എഴുതപ്പെട്ടത്. ഗായക സംഘത്തിലെ ഒരു മുതിർന്ന അംഗം ക്വയർ മാസ്റ്ററെ ധിക്കരിച്ചു നടത്തിയ ചില പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് ഈ ഗാനം രചിക്കുവാൻ കാരണമായത്.രാവിലെ ആരാധനയ്ക്കു മുന്പായിട്ടായിരുന്നു സംഭവങ്ങൾ നടന്നത്.ആരാധന കഴിഞ്ഞിറങ്ങിയപ്പോൾ ആ മാനസിക സംഘർഷം ഒരു ഗാനമായി മാറുകയാണുണ്ടായത് .തുടർന്ന് ഈ ഗാനം അന്നുതന്നെ പഠിപ്പിച്ചു 2014ലെ കരോൾ സെർവിസിൽ പാടുകയും ചെയ്തു.